സൗഹൃദം സ്ഥാപിച്ച് യുവതിക്കു നേരെ ലൈംഗിക അതിക്രമം കാട്ടുകയും നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. അജിത് മോഹനനാണ്(20) പിടിയിലായത്. 2023 ജൂലൈ 14നും ഡിസംബർ 21നുമാണ് സംഭവം. ഇരുപതുകാരിയായ സുഹൃത്തിനെ റാന്നി സെന്റ് തോമസ് കോളജ് ഗ്രൗണ്ടിന്റെ പിന്നിൽ എത്തിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
സൗഹൃദം സ്ഥാപിച്ച് വിഡിയോ കോളിലൂടെ നഗ്നത പകർത്തി വിവിധ ഇന്റർനെറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു. കഴിഞ്ഞദിവസം യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

