ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. അതിരപ്പള്ളിയിൽ ആയിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ വാഴച്ചാൽ ഡിവിഷന് കീഴിലെ സെഷൻസ് ഫോറസ്റ്റ് ഓഫിസര്‍ പി പി ജോൺസണെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്ക് നേരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫിസര്‍ അറസ്റ്റിൽ

