Site iconSite icon Janayugom Online

അമൃത എക്‌സ് പ്രസില്‍ യുവതിയോട് ലൈം ഗികാതിക്രമം: പ്രതി അറസ്റ്റില്‍

അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള അമ്യത എക്‌സ്പ്രസില്‍
ഇന്ന് വൈകിട്ടോടെയാണ് ലൈംഗികാതിക്രമുണ്ടായത്. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷിനെയാണ് കോട്ടയം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കോട്ടയം റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിക്കുച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

ട്രെയിന്‍ കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വെച്ച് പ്രതി അപമര്യാദയായി പെരുമാറിയത്. ഇതിനുപിന്നാലെ യുവതി കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്ക് ജോലിക്കാരെ വിതരണം ചെയ്യുന്നയാളാണ് അഭിലാഷ്. റെയില്‍വേ എസ് എച്ച് ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Eng­lish Sum­ma­ry; Sex­u­al assault on woman in Amri­ta Express: Accused arrested
You may also like this video

Exit mobile version