Site iconSite icon Janayugom Online

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമം; സ്വീപ്പർ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ എൽപി സ്കൂൾ താത്കാലിക സ്വീപ്പറെ അറസ്റ്റ് ചെയ്തു. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അധ്യയന വർഷം തുടങ്ങി മൂന്നാം മാസം മുതലാണ് പ്രതി ലൈംഗികാതിക്രമം നടത്തിത്തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
അധ്യാപകർ എത്തും മുമ്പ് രാവിലെ എട്ടേമുക്കാലോടെ സ്കൂളിൽ എത്തി പത്രം വായിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന കുട്ടികള്‍ക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നത്. ഉച്ചഭക്ഷണ ഇടവേളയിലും കുട്ടികളെ ഉപദ്രവിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവർ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതൽ കുട്ടികൾക്ക് സമാന പരാതിയുള്ളതായി മനസിലാകുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പ്രതിയെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: sex­u­al­ly harass­ing stu­dents in school ; school sweep­er arrested
You may also like this video

Exit mobile version