പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 30 വർഷം തടവ്. യു എസിലെ ലിങ്കൺ ഏക്കേഴ്സ് എലിമെൻ്ററി സ്കൂളിലെ മുൻ അധ്യാപികയും സാൻ ഡീഗോ കൌണ്ടിയിലെ മികച്ച അധ്യാപകരിൽ ഒരാളായി ആദരിക്കപ്പട്ടതുമായ ജാക്വിലിൻ മായ്ക്കെതിരെയാണ് കേസ്. യുവതി രണ്ട് ആൺകുട്ടികളെ ഏറ്റെടുത്ത് വളർത്തിയിരുന്നു. ഇവരില്‍ ഒരാൾക്ക് 12 വയസ്സായപ്പോൾ മുതല്‍ ലൈംഗിക ബന്ധം ആരംഭിച്ചെന്ന് കേസ് റിപ്പോർട്ടിൽ പറയുന്നു.
അധ്യാപിക വിദ്യാര്‍ത്ഥിയ്ക്ക് അയച്ച പ്രണയ ലേഖനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ പരാതിപ്പെടുകയായിരുന്നു. മൂന്ന് മാസത്തോളം പ്രതി തൻ്റെ മകനെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നും വിവരം പുറത്തറിയാതെ ഇരിക്കാൻ സമ്മാനവും മിട്ടായികളും നൽകിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് 30 വർഷം തടവ് വിധിച്ചു. വിധി പ്രഖ്യാപനത്തിന് ശേഷം താൻ അധികാരം ദുർവിനിയോഗം ചെയ്തെന്നും കുട്ടികളുടെ ബാല്യകാലം തട്ടിയെടുത്തതിൽ ഖേദമുണ്ടെന്നും ജാക്വിലിൻ പറഞ്ഞു.

