23 January 2026, Friday

Related news

January 22, 2026
January 17, 2026
January 14, 2026
January 11, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
December 23, 2025
November 30, 2025

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയ്ക്ക് 30 വർഷം തടവ്

Janayugom Webdesk
വാഷിങ്ടൺ
May 13, 2025 6:13 pm

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 30 വർഷം തടവ്. യു എസിലെ ലിങ്കൺ ഏക്കേഴ്സ് എലിമെൻ്ററി സ്കൂളിലെ മുൻ അധ്യാപികയും സാൻ ഡീഗോ കൌണ്ടിയിലെ മികച്ച അധ്യാപകരിൽ ഒരാളായി ആദരിക്കപ്പട്ടതുമായ ജാക്വിലിൻ മായ്ക്കെതിരെയാണ് കേസ്. യുവതി രണ്ട് ആൺകുട്ടികളെ ഏറ്റെടുത്ത് വള‍ർത്തിയിരുന്നു. ഇവരില്‍ ഒരാൾക്ക് 12 വയസ്സായപ്പോൾ മുതല്‍ ലൈം​ഗിക ബന്ധം ആരംഭിച്ചെന്ന് കേസ് റിപ്പോർട്ടിൽ പറയുന്നു. 

അധ്യാപിക വിദ്യാര്‍ത്ഥിയ്ക്ക് അയച്ച പ്രണയ ലേഖനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കുട്ടിയുടെ അമ്മ പരാതിപ്പെടുകയായിരുന്നു. മൂന്ന് മാസത്തോളം പ്രതി തൻ്റെ മകനെ ക്ലാസ് മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്നും വിവരം പുറത്തറിയാതെ ഇരിക്കാൻ സമ്മാനവും മിട്ടായികളും നൽകിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് 30 വർഷം തടവ് വിധിച്ചു. വിധി പ്രഖ്യാപനത്തിന് ശേഷം താൻ അധികാരം ദുർവിനിയോ​ഗം ചെയ്തെന്നും കുട്ടികളുടെ ബാല്യകാലം തട്ടിയെടുത്തതിൽ ഖേദമുണ്ടെന്നും ജാക്വിലിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.