Site iconSite icon Janayugom Online

കാല് തല്ലിയൊടിക്കും: പ്രിൻസിപ്പലിന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയുടെ ഭീഷണി

assam mubarakhassam mubarakh

മര്യാദയ്ക്കിരുന്നില്ലെങ്കില്‍ കാല് തല്ലിയൊടിക്കുമെന്ന് തൃശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പലിന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. എംടിഐയിലെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്ന ഡോ. പി ദിലീപിനെയാണ് എസ്എഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി അസം മുബാറക്കും സംഘവും ഭീഷണിപ്പെടുത്തിയത്. വിദ്യാ‍ർത്ഥി സമരത്തിനിടെ കഴിഞ്ഞ 25ന് കോളജിലെത്തിയ എസ്എഫ്ഐ ജില്ലാസെക്രട്ടറി അധ്യാപകനെ ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മാത്രമല്ല ഇതു നടക്കുമ്പോൾ മറ്റു അധ്യാപകരും പൊലിസുമുണ്ടായിരുന്നു.
അധ്യാപകരോട് ബഹുമാനമുണ്ടെന്നും പക്ഷേ തെമ്മാടിത്തരം കാണിച്ചാൽ കാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഭീഷണി. ”ഞങ്ങൾ കുറേ പേരെ കണ്ടിട്ടുണ്ട്. സിൻഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങൾ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും, പുറത്തിറങ്ങ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്’. ഇതായിരുന്നു ഭീഷണി.
കഴിഞ്ഞ 21ന് ഒരു വിദ്യാർത്ഥി ധരിച്ചുവന്ന തൊപ്പിയുമായി ബന്ധപ്പെട്ട തർക്കമാണ് ഈ ഭീഷണിയിലെത്തിച്ചത്.
വിദ്യാർത്ഥി ധരിച്ച തൊപ്പി മാറ്റണമെന്ന് അന്ന് പ്രിൻസിപ്പൽ ഇൻചാർജായിരുന്ന അധ്യാപകൻ ദിലീപ് ആവശ്യപ്പെട്ടു. തൊപ്പി മാറ്റാതിരുന്നതിനാൽ നിർബന്ധപൂർവം മാറ്റുകയായിരുന്നു. ഇതിനെതിരെ അന്ന് എസ്എഫ്ഐ പ്രിൻസിപ്പലിനെതിരെ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി അധികൃതർ പൊലീസിനെ വിളിച്ചു വരുത്തുകയും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എസ്എഫ്ഐക്കാരായ ചില വിദ്യാർത്ഥികളെ പുറത്താക്കി. ഇതിനിടയിൽ ദിലീപ് സ്ഥനമൊഴിയുകയും പ്രിൻസിപ്പലായി മിനിമോൾ ചുമതലയേൽക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. 

Eng­lish Sum­ma­ry: SFI dis­trict sec­re­tary threat­ens principal

You may also like this video

Exit mobile version