Site iconSite icon Janayugom Online

കോഴിക്കോട് ഗവണ്‍മെന്റ് ലോ- കോളജിലെ എസ്എഫ്ഐ ഗുണ്ടായിസം അവസാനിപ്പിക്കുക: എ.ഐ.എസ്.എഫ്

കോഴിക്കോട് ഗവ. ലോ കോളജിലെ SFI ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികൾക്ക് സമാധാനപരമായി പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും AlSF കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേയേറെ നാളുകളായി കോളജ് ക്യാംപസിനകത്ത് SFI ഉയർത്തുന്ന ഏക സംഘടനാവാദം വിദ്യാർത്ഥികളുടെ സ്വൈര്യജീവിതത്തെയും പഠനത്തെയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ മൂന്നു മാസക്കാലത്തിനിടെ എണ്ണമറ്റ അക്രമപരമ്പരകളാണ് SFI യുടെ നേതൃത്വത്തിൽ ക്യാംപസിനകത്ത് അരങ്ങേറിയത്. വെള്ളിയാഴ്ച വൈകുന്നേരം AlSF യൂണിറ്റ് ഭാരവാഹികളായ ഡെൽവിൻ അഗസ്റ്റിനും അനുജസിനും നേരെ നടന്ന അക്രമം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഈ വിഷയങ്ങളിൽ കുറ്റക്കാരായ ആളുകളെ സംരക്ഷിക്കുന്ന പ്രവണത SFI അവസാനിപ്പിക്കണമെന്നും കോളേജിലെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം ഇതിനെതിരെ രംഗത്തു വരണമെന്നും AISF ജില്ലാ ഭാരവാഹികളായ അശ്വിൻ മനോജ്, ബി ദർശിത്ത് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: SFI Goondaism in Law Col­lege: AISF

You may like this video also

Exit mobile version