തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐയുടെ വിചാരണയിൽ എസ് എഫ് ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരന് ക്രൂര മർദ്ദനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ വിവാദമായിരുന്നെങ്കിലും ഇപ്പോഴും യൂണിവേഴ്സിറ്റി കോളജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്എഫ്ഐ നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.
എസ്എഫ്ഐ നേതാക്കൾ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയിൽനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ് മുറി ആക്കിയിരുന്നു .എന്നാൽ ഇപ്പോൾ വീണ്ടും അനധികൃതമായി ഓഫിസ് ആരംഭിച്ചു. എതിർക്കുന്നവരെ ഈ മുറിയിലിട്ടു മർദിക്കുന്ന പതിവുണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് വിഡിയോ ദൃശ്യങ്ങൾ .