Site icon Janayugom Online

ഷാരൂഖ് സെയ്ഫിനെതിരെ കൊലക്കുറ്റം ചുമത്തി; പ്രതി ആശുപത്രിയില്‍ തുടരും

shahrukh saifi

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെതിരെ കൊലകുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തg. മൂന്ന് പേരുടെ മരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്കെതിരെ നിലവിൽ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് വിവരം. റിമാന്‍ഡിലായ പ്രതി ഷാറൂഖ് സെയ്ഫി ആശുപത്രിയില്‍ തന്നെതുടരും. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 20 വരെയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് വി മനേഷ് മെഡിക്കല്‍ കോളജിലെത്തിയിരുന്നു. കമ്മീഷണർ രാജ്പാൽ മീണ, എസിപി കെ സുദർശൻ എന്നിവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നലെ കോഴിക്കോട്ടെത്തിച്ച പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശരീരത്തിലേറ്റ പരുക്കുകൾക്ക് ചികിത്സ ആവശ്യമുണ്ടെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്നായിരുന്നു വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. മെഡിക്കൽ ബോർഡ് നിർദ്ദേശ പ്രകാരം പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Shah Rukh Saif charged with mur­der; The sus­pect will remain in the hospital

You may also like this video

Exit mobile version