Site icon Janayugom Online

ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധന

sharuk

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിനിടെ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് പ്രതി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

അതേസമയം എന്തിനാണ് തീയിട്ടതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല.മുഖം മറച്ച്, ടിക്കറ്റ് എടുക്കാതെയാണ് ട്രെയിനില്‍ യാത്ര നടത്തിയതെന്ന് പ്രതി പറഞ്ഞു. കണ്ണൂരില്‍ തീയിട്ട ശേഷം മുരുഡേശ്വര്‍ എക്സ്പ്രസിലാണ് ഇയാള്‍ കേരളം വിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാമ്പില്‍വച്ച് രാവിലെ പ്രതിയെ ചോദ്യം ചെയ്തിരുന്നു‌. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്. 

Eng­lish Sum­ma­ry: Shahrukh Saifi to under­go med­ical exam­i­na­tion: Kozhikode Med­ical College

You may also like this video

Exit mobile version