Site iconSite icon Janayugom Online

ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവം; ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണാണ് ചോര്‍ത്തിയത്. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ അടുത്ത മൂന്ന് മാസം കടവന്ത്ര പൊലീസ് സ്റ്റേകോട്ടയംഷനില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും പരാതിക്കാരനെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. കേസിലെ പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരു കമന്റും നടത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്ത കൊച്ചി പൊലീസിന്റെ നടപടിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തില്ലെന്നും ആയിരുന്നു സെഷന്‍സ് കോടതിയുടെ ചോദ്യം.

Exit mobile version