Site iconSite icon Janayugom Online

ഷമിയും ശ്രീശങ്കറും അര്‍ജുന അവാര്‍ഡ് നാമനിര്‍ദേശ പട്ടികയില്‍

ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യുയുടെ പേസ് ബൗളര്‍ മുഹമ്മദ് ഷമി അര്‍ജുന അവാര്‍ഡ് പട്ടികയില്‍. ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ശുപാര്‍ശ ചെയ്തത്. 20 പേരാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ലോങ്ജമ്പ് താരം മുരളീ ശ്രീശങ്കറാണ് പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളി. രാജ്യത്തെ പരമോന്നത കായിക പുരസ്കരമായ മേജർ ധ്യാൻചന്ദ് പുരസ്കാരത്തിന് ബാഡ്മിന്റൺ ജോഡികളായ സ്വാതിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് നാമനിർദേശം.

Eng­lish Sum­ma­ry; Sha­mi and Sreesankar on Arju­na Award nom­i­na­tions list
You may also like this video

Exit mobile version