Site iconSite icon Janayugom Online

സിപിഐ നേതാവ് എസ് കുമാരന്റെ ഭാര്യാ ശാന്താമ്പികാ ദേവി അന്തരിച്ചു

സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും എംപിയുമായിരുന്ന എസ് കുമാരന്റെ ഭാര്യ ശാന്താമ്പികാ ദേവി (86) അന്തരിച്ചു. റിട്ടയേർഡ് സബ് രജിസ്റ്റാർ ആയിരുന്നു . തിരുവനന്തപുരം ഫോർട്ട് പത്മാ നഗർ — 58 ൽ എസ് കെ അസോസിയേറ്റ്സ് ഉടമയായ മകൻ എസ് കെ സന്തോഷിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മക്കൾ: സന്തോഷ് എസ് കെ, സീന. എസ് കെ, ശ്രീല എസ് കെ. മരുമക്കൾ: സിന്ധു, സുനിൽകുമാർ, റെംജു ജയൻ.

Exit mobile version