ശരത് പവാര്‍ എന്‍ സി പി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചു. അജിത് പവാര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ശരത് പവാറിന്റെ തീരുമാനം. 1999 മുതല്‍ പവാറായിരുന്നു എന്‍സിപിയുടെ അധ്യക്ഷന്‍. അതേസമയം പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല. എൻസിപിയുടെ അധ്യക്ഷ സ്ഥാനം ഞാൻ ഒഴിയുന്നു. ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇനി മൂന്ന് വർഷം കൂടി രാജ്യസഭാ കാലാവധി ബാക്കിയുണ്ട്. ഈ മൂന്ന് വർഷത്തിൽ സംസ്ഥാനത്തേയും രാജ്യത്തേയും ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നും. അധിക ചുമതലകളൊന്നും തന്നെ ഏറ്റെടുക്കില്ല. അധ്യക്ഷ പദവിയിൽ നിന്നാണ് ഒഴിയുന്നത്, പൊതുജീവിതം അവസാനിപ്പിക്കില്ലെന്ന് പവാർ പറഞ്ഞു.
പാർട്ടി അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary;Sharad Pawar resigned as NCP president
You may also like this video