ബിജെപി പ്രാദേശിക പാര്‍ട്ടികളെ പിളര്‍ത്താന്‍ ശ്രമിക്കുന്നതായി എന്‍സിപി അധ്യക്ഷന്‍ ശരദ്പവാര്‍. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളെയും, നേതാക്കളെയും ഭീഷിണിയായാണ് ബിജെപി കാണുന്നതെന്നും പവാര്‍ അഭിപ്രായപ്പെട്ടു, അതുകൊണ്ടാണ് എന്‍സിപി പോലെയുള്ള പാര്‍ട്ടികളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികളെ പിളര്‍ക്കാന്‍ ബിജെപി അവരുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നു. ഈ പാര്‍ട്ടികള്‍ കാരണം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് ബിജെപിയെ വളര്‍ത്താന്‍ അവര്‍ പാടുപെടുകയാണ്. ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നത് വലിയ വെല്ലുവിളിയാണ്. ഇത് എളുപ്പമല്ല ജോലിയല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മനസിലാക്കേണ്ടതുണ്ട്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച നില്‍ക്കണമെന്നും പവാര്‍ പറഞ്ഞു. എന്നാല്‍ പ്രാദേശിക രാഷട്രീയത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അവഗണിക്കാനാകില്ലെന്നും ശരദ്പവാര്‍ പറഞ്ഞു.ഉദാഹരണത്തിന് പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും എതിരാളികളാണ്.
അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ എളുപ്പത്തില്‍ അവര്‍ക്ക് സാധിക്കില്ല. ഇതേ പ്രശ്‌നം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഐക്യത്തിന് കൂടി നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നമ്മള്‍ തയ്യാറെടുക്കേണ്ടതുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
English Summary:
Sharad Pawar says BJP is trying to split regional parties
You may also like this video: