Site iconSite icon Janayugom Online

ബിജെപിക്ക് ഒപ്പം പോയവരുടെ ചരിത്രം നോക്കണമെന്ന് ശരദ്പവാര്‍ അജിത് പവാറിനോടും, കൂട്ടരോടും

Mumbai: NCP chief and Mumbai Cricket Association President Sharad Pawar at a press conference in Mumbai on Sunday. Pawar announced that will step down as Mumbai Cricket Association chief. PTI Photo by Mitesh Bhuvad (PTI7_24_2016_000073A)

എന്‍സിപി പിളര്‍ത്തി ബിജെപി ക്യാമ്പില്‍ എത്തിയ അനന്തിരവന്‍ കൂടിയായ അജിത് പവാറിനോടും, കൂട്ടരോടും ബിജെപിക്ക് ഒപ്പം പോയവരുടെ ചരിത്രം നോക്കാന്‍ എന്‍സിപി പ്രസിഡന്‍റ് ശരദ് പവാറിന്‍റെ മുന്നറിയിപ്പ്. അജിത് പവാര്‍ ശരദ് പവാറിന്‍റെ പ്രായത്തേയും, വിരമിക്കാനുള്ള തീരുമാനമെടുക്കാത്തതിനേയും വിമര്‍ശിച്ചപ്പോള്‍ കടുത്ത മറുപടിയാണ് ശരത് പവാര്‍ നല്‍കിയത്.

29 എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപി ചേരിയിലെത്തിയ അജിത് പവാറിനൊപ്പമുള്ളത്. 17 എംഎല്‍എമാര്‍ ശരദ് പവാറിനൊപ്പവും. ഈ സാഹചര്യത്തിലാണ് വിമത എംഎല്‍എമാര്‍ക്ക് ശരദ് പവാര്‍ ബിജെപിക്കൊപ്പം പോയവരുടെ ചരിത്രം പരിശോധിക്കാന്‍ മുന്നറിയിപ്പ് നല്‍കിയത്.ബിജെപിക്ക് ഒപ്പം പോയവരുടെ ചരിത്രം നോക്കണം, അകാലിദള്‍ പഞ്ചാബില്‍ സര്‍ക്കാരുണ്ടാക്കിയ പാര്‍ട്ടിയാണ്.

ഇപ്പോള്‍ അവര്‍ക്ക് സര്‍ക്കാരില്ല.സമാന സാഹചര്യമാണ് തെലുങ്കാനയിലും, ആന്ത്രാപ്രദേശിലും ഉണ്ടായത്. നീതീഷ് കുമാര്‍ ബീഹാറില്‍ പെട്ടന്ന് തീരുമാനമെടുത്തതുകൊണ്ട് രക്ഷപെട്ടു. ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.ശിവസേനയ്‌ക്കൊപ്പം സര്‍ക്കാരുണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് ബിജെപിക്കൊപ്പം പാടില്ലെന്ന അജിത് പവാറിന്റേയും പ്രഫുല്‍ പട്ടേലിന്റേയും പരാമര്‍ശത്തിനും ശരദ് പവാറിന് കൃത്യമായ മറുപടിയുണ്ടായിരുന്നുശരിയാണ് ശിവസേന ഹിന്ദുത്വ ആഈശയം തന്നെയാണ് പിന്തുടരുന്നത്.

പക്ഷേ അവരെല്ലാവരേയും ഒപ്പം കൂട്ടാന്‍ തയ്യാറാണ്. അതാണ് ശിവസേനയുടെ ഹിന്ദുത്വ. എന്നാല്‍ ബിജെപിയുടെ ഹിന്ദുത്വം ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതാണ്. അത് വിഷലിപ്തമാണ്. മനുവാദം ആണ് അവരുടെ രീതി. അത് ഏറ്റവും അപകടം പിടിച്ചതാണ്.ജനങ്ങളെ മതത്തിന്റേയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കുന്നവര്‍ക്ക് രാജ്യത്തെ സ്‌നേഹിക്കാനാവില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. അതുകൊണ്ടാണ് ബിജെപിക്കൊപ്പം നമ്മള്‍ പോകാന്‍ പാടില്ലാത്തതെന്നും പവാര്‍ പറഞ്ഞു. 83 വയസുള്ള പവാറിന് ഇനിയും നിര്‍ത്തിക്കൂടെ ഈ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് അജിത് പവാര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ഇതിന് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ ശക്തമായ മറുപടി നല്‍കിയിരുന്നു. മുതിര്‍ന്നയാളുകള്‍ ഇനിമുതല്‍ ഞങ്ങളെ അനുഗ്രഹിക്കണം എന്നാണ് ചിലരുടെ ആവശ്യം. എന്തിനാണ് പ്രായം കൂടിയ ആളുകളെ സജീവമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് തടയുന്നതെന്ന് ചോദിച്ച സുപ്രിയ രത്തന്‍ ടാറ്റയ്ക്ക് 86 വയസ്സില്ലേ എന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാലയ്ക്ക് 84 വയസ്സായില്ലേയെന്നും ചോദിച്ചു. അമിതാഭ് ബച്ചനുതന്നെ 82 വയസ്സുണ്ട്, വാറന്‍ ബഫറ്റ്, ഫറൂഖ് അബ്ദുല്ല തുടങ്ങിയവരുടെ പ്രായവും സുപ്രിയ ചൂണ്ടിക്കാട്ടി. ഞങ്ങളോട് അനാദരവ് കാട്ടിയാലും വേണ്ടില്ല, പിതാവിനെ വെറുതെ വിടണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.

Eng­lish Summary:
Sharad Pawar to Ajit Pawar and oth­ers to look at the his­to­ry of those who went with BJP

You may also like this video:

Exit mobile version