കേരളത്തിലെ സ്കൂൾ ലൈബ്രറികളിൽ വിദ്യാർഥികൾക്ക് വായിച്ചു വളരുവാനായി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക ദാനയജ്ഞത്തിൽ യുവകലാസാഹിതിയും പങ്കാളികളാകുന്നു. ഒന്നര ലക്ഷത്തോളം പുസ്തകങ്ങൾ ആണ് ഇന്ത്യൻ അസോസിയേഷൻ നാട്ടിലെ വിവിധ സ്കൂൾ ലൈബ്രറികൾക്ക് നൽകുന്നത്. 1500 ഓളം പുസ്തകങ്ങൾ നൽകിയാണ് യുവകലാസാഹിതി ഈ ഉദ്യമത്തിന്റെ പങ്കാളികളായത്. ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടന്ന ചടങ്ങിൽ വച്ച് മുൻ കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന് പുസ്തകങ്ങൾ കൈമാറി. ഇന്ത്യൻ അസോസിയേഷൻ സന്ദർശിച്ചവേളയിൽ ത്രിശ്ശൂർ എം പി ടി എൻ പ്രതാപൻ ഇത്തരത്തിൽ ഒരു നിർദേശം അസോസിയേഷന്റെ മുന്നിലേയ്ക്ക് വയ്ക്കുകയും മാനേജിംഗ് കമ്മിറ്റി അത് ഏറ്റെടുക്കുകയുമായിരുന്നു. യുവകലാസാഹിതി ഷാർജ ഘടകത്തെ മാതൃകയാക്കി മറ്റ് സംഘടനകളും വ്യക്തികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് അഡ്വ. വൈ എ റഹീം പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, മാനേജിംഗ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ, യുവകലാസാഹിതി പ്രസിഡന്റ് ജിബി ബേബി, സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം, സെന്റ്രൽ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, മാധവൻ ബേനൂർ, സുബീർ അരോൾ സി പി പത്മകുമാർ, രഘുനാഥ്, സ്മിനു സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Sharjah Yuva Kalasahiti’s support for Kerala students library making
You may like this video also