Site iconSite icon Janayugom Online

കണ്ണുകൾക്കും കാതുകൾക്കും ഉത്സവമായി ഷാർജ യുവകലാസാഹിതിയുടെ യുവകലാസന്ധ്യ

യുവകലാസാഹിതി യുഎഇയുടെ ഷാർജ ഘടകം അണിയിച്ചൊരുക്കിയ യുവകലാസന്ധ്യ ‑2022 ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും കലാസ്വാദകർക്ക് മറക്കാനാവാത്ത വിരുന്നായി. അന്തരിച്ച സംഗീതസംവിധായകൻ ജോൺസൺ മാഷിനുള്ള സ്മരണാഞ്ജലി പ്രമേയമായി ‘മധുരം ജീവാമൃതം’ എന്ന പേരിൽ ഒക്ടോബർ 29 ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് നടന്ന പരിപാടി എല്ലാ അർത്ഥത്തിലും മൺമറഞ്ഞ ആ വിശ്രുത കലാകാരന്റെ ഓർമ്മകളോട് നീതിപുലർത്തി.

ക്ഷീര വികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ സ്വാഗതസംഘം ചെയർമാൻ പ്രശാന്ത് ആലപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൺട്രോൾ കമ്മീഷൻ അംഗം സത്യൻ മൊകേരി അസോസിയേഷൻ ഭാരവാഹികളായ വൈ എ റഹീം, ടിവി നസീർ , ശ്രീനാഥ് കാടഞ്ചേരി, യുവകലാസാഹിതി യുഎഇ അധ്യക്ഷൻ ആർ ശങ്കർ , ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം കൺവീനർ അഡ്വക്കേറ്റ് സ്മിനു സുരേന്ദ്രൻ സ്വാഗതവും യുവകലാസാഹിതി ഷാർജ സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും രേഖപ്പെടുത്തി.

പിന്നീട് പി കെ മേദിനി ഗായകസംഘം ചിട്ടപ്പെടുത്തി അവതരിപ്പിച്ച സംഘഗാനം, ജോൺസൺ മാഷിൻറെ പാട്ടുകൾ അടിസ്ഥാനപ്പെടുത്തി വനിതാകലാസാഹിതി ഒരുക്കിയ നൃത്തശില്പം എന്നിവ മൗലികത കൊണ്ട് ശ്രദ്ധേയമായി. പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുദീപ് കുമാറിൻറെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യയിൽ ചിത്ര അരുൺ , ഡോ. ഹിതേഷ്, സുമി അരവിന്ദ്, റിനി രവീന്ദ്രൻ ‚അശ്വിനി, ഫർഹാൻ,അശ്വതി തുടങ്ങിയവർ ജോൺസൺ മാഷിൻറെ ഗാനങ്ങൾ ആലപിച്ചു.

Eng­lish Summary:Sharjah yuvakalasahithis Yuvakalasand­hya is a feast for the eyes and ears
You may also like this video

Exit mobile version