ഷാരോണ്‍ വധക്കേസിലെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
അന്തിമ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് എതിരെയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പൊലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു സ്‌റ്റേഷന്റെ ചുമതല നല്‍കി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള അധികാരമില്ല.
ഈ സാഹചര്യത്തില്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടും തുടര്‍നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയത്. 2022 ഒക്ടോബര്‍ 14നു ഗ്രീഷ്മ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനാണ് കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്.
English Summary:Sharon murder case: Supreme Court rejects plea to quash final report
You may also like this video