പാറശാലയില്‍ കഷായം കുടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഷാരോണിന്റെ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പിടിയിലായതിനുപിന്നാലെ ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
English Summary: Sharon murder: Greeshma’s arrest recorded
You may also like this video also