തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നുവെന്നു ശശി തരൂർ എംപി. കോർപറേഷനിൽ ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നുവെന്നും തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ബിജെപിയെ നിരന്തരമായി പിന്തുണക്കുന്ന ശശി തരൂരിന്റെ സമീപനത്തിന് മറ്റൊരുദാഹരണം കൂടിയാവുകയാണ് ഈ കുറിപ്പ്.
ബിജെപിയെ പുകഴ്ത്തി ശശി തരൂർ

