കോണ്‍ഗ്രസ് പരമ്പരാഗതമായി ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും മൃദുഹിന്ദുത്വം ഹിന്ദുത്വ നിലപാടികുാരെ സഹായിക്കുമെന്നുംശശി തരൂര്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ട് ആഴ്ചകളായിട്ടും നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടുമൂലമാണ് തീരുമാനം പറയാന്‍ കഴിയാത്തതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ മതനിരപേക്ഷ നിലപാടിന്റെ കോട്ടയായി കോണ്‍ഗ്രസ് നില്‍ക്കണമെന്ന് തരൂരിന്റെ ലേഖനം കേരളത്തിന് പുറത്ത് കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിന് എതിരായും വ്യാഖ്യാനിക്കുന്നുണ്ട്.
മതനിരപേക്ഷത എന്നത് കോൺഗ്രസിന്റെ ഡിഎൻഎയിൽ തുന്നിച്ചേർക്കപ്പെട്ട ഒരു സുപ്രധാന മൂല്യമാണ്. കോൺഗ്രസ് നിലകൊണ്ടത് എല്ലാ മതത്തിലും ജാതിയിലും വംശത്തിലും ഭാഷയിലുംപെട്ടവരെ ഒന്നിച്ചുനിർത്തുന്ന ഒരിന്ത്യ എന്ന ആശയത്തിനു വേണ്ടിയാണ്. ഇന്ത്യാ സഖ്യത്തിലെ ചിലരും ചില കോൺഗ്രസുകാരും ഉയർത്തുന്ന ഭൂരിപക്ഷവാദന്യായം എന്ന ദൗർബല്യം, ഫലത്തിൽ ഹിന്ദുവികാരത്തിന് ശക്തിപകരുന്ന തെറ്റുതന്നെയാണ്. കാരണം, ഈ ആശയത്തോട് ചാഞ്ഞു നിൽക്കുന്ന ഒരു വോട്ടർ എന്തിന് ശരിയായ ഹിന്ദുത്വത്തിനുപകരം മൃദുഹിന്ദുത്വം സ്വീകരിക്കണം എന്ന് തരൂർ മലയാള പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. കോൺഗ്രസ് മൃദുഹിന്ദുത്വസമീപനം സ്വീകരിക്കുന്നതിനെതിരെ ഇന്ത്യാ സഖ്യത്തിലെ പാർടികൾതന്നെ രംഗത്തുവന്നിരുന്നു.
English Summary:
Shashi Tharoor wants Congress to stick to its secular stance
You may also like this video: