Site iconSite icon Janayugom Online

ഷെയ്ഖ് ഹസീനയെ മടക്കിയയക്കണം; ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

HaseenaHaseena

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യക്ക് കത്ത് നൽകി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട 77കാരിയായ ഹസീന ഓഗസ്റ്റ് അഞ്ച് മുതൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. ധാക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐസിടി) ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർ, ഉപദേഷ്ടാക്കൾ, സൈനിക, സിവിൽ ഉദ്യോഗസ്ഥർ എന്നിവർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് സർക്കാറിന്റെ നടപടി. നീതിന്യായ പ്രക്രിയയ്ക്കായി ഹസീനയെ തിരികെ കൊണ്ടുവരാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യക്ക് നൽകിയ നയതന്ത്ര കുറിപ്പിൽ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രി തൗഹിദ് ഹുസൈൻ അറിയിച്ചു. ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടാൻ സൗകര്യമൊരുക്കാൻ തന്റെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലമും അറിയിച്ചു.

Exit mobile version