Site iconSite icon Janayugom Online

അമേരിക്കയില്‍ പര്‍വ്വതത്തില്‍ കുടുങ്ങിയ ശൈഖ് ഹസ്സൻഖാൻ നാട്ടില്‍ തിരിച്ചെത്തി

അമേരിക്കയിലെ അലാസ്കയിൽ പര്‍വ്വതാരോഹണം നടത്തുന്നതിനിടെ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ 8.30 യോടെയാണ് പന്തളം പുഴിക്കാട് കൂട്ടം വെട്ടിയിൽ വീട്ടിൽ ശൈഖ് ഹസ്സൻഖാൻ എത്തിയത്. ജൂൺ 19നായിരുന്നു ഡെനാലിയുടെ ക്യാമ്പ് അഞ്ചിൽ ശൈഖ് ഹസ്സൻഖാൻ കുടുങ്ങിയത്. 

എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ്‌നാട് സ്വദേശിനിക്കൊപ്പമായിരുന്നു യാത്ര. അമേരിക്കയിലെ അലാസ്‌ക സംസ്ഥാനത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20,310 അടി (6,190) മീറ്റർ ഉയരത്തിലാണ് ഇവർ കുടുങ്ങിയത്. ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ ശക്തമായ കൊടുങ്കാറ്റിൽപെടുകയായിരുന്നു. സഹായം തേടി സാറ്റലൈറ്റ് ഫോണിലൂടെ പലരുമായി ബന്ധപ്പെട്ടെങ്കിലും ആരെയും കിട്ടിയിരുന്നില്ല. മുമ്പ് ഡെനാലി കീഴടക്കിയിട്ടുള്ള ശൈഖ് ഹസ്സൻ ഖാൻ തമിഴ്‌നാട് സ്വദേശിയായ ആദ്യ എവറസ്റ്റ് കീഴടക്കിയ വനിതയുടെ സഹായത്തിനാണ് ഒപ്പം കൂടിയത്. ഏഴ് ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കിയിട്ടുണ്ട് ശൈഖ് ഹാസൻ ഖാൻ.

Exit mobile version