Site iconSite icon Janayugom Online

കഞ്ഞിക്കുഴിയിലെ ചൊരിമണലില്‍ ഷെമാമും വിളഞ്ഞു

PrasadPrasad

കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ ഷെമാമും വിളഞ്ഞു. പുത്തൻവെളി സാംബശിവനും കുടുംബവും അൻപത് സെന്റിൽ നടത്തിയ ഷെമാം കൃഷിയാണ് വിജയമായത്. വിളവെടുപ്പ് കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. അറബിനാടുകളിലാണ് ഷെമാമിന്റെ സ്വദേശമെങ്കിലും ഇവിടെയും മികച്ച വിളവാണ് ലഭിക്കുന്നത്. വേനൽ കടുത്തതോടെ ഷെമാം ജ്യൂസിനും ആവശ്യക്കാർ ഏറുകയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട ഷെമാം കൃഷിക്ക് പരിചരണ ചിലവ് കുറവാണ്. പ്രാദേശിക മാർക്കറ്റുകളിലാണ് വിപണനം. ഷെമാമിനൊപ്പം വിവിധങ്ങളായ വിളകളും കൃഷി ചെയ്തിട്ടുണ്ട്. ജൈവ പച്ചക്കറി കൃഷിയുടെ കേന്ദ്രമായ കഞ്ഞിക്കുഴിയിലെ സൂര്യകാന്തി തോട്ടങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.

കൃഷിമന്ത്രി പി പ്രസാദിന്റെ പിന്തുണയും കൃഷി വ്യാപനത്തിന് കാരണമാകുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, എസ് ഹെബിൻ ദാസ്, സി കെ ശോഭനൻ, പി എസ് ശ്രീലത, സിജി സജീവ്, പി പി രാജു, സാംബശിവൻ, ആർ രവിപാലൻ കൃഷിഓഫീസർ ജാനിഷ് ജേക്കബ്, വി ടി സുരേഷ്, ഹരിദാസ് എന്നിവർ പങ്കെടുത്തു. ഭാര്യ സൗദാമിനിയാണ് കൃഷിയിൽ സഹായി.

കഞ്ഞിക്കുഴിയിലെ ഷെമാം കൃഷിയുടെ വിളവെടുപ്പ് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു

Eng­lish Sum­ma­ry: She­mam also grew on the sand of Kanjikkuzhi

You may like this video also

Exit mobile version