Site icon Janayugom Online

മതസ്പർധ വളർത്താൻ ശ്രമം; എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി ജമാഅത്തെ ഇസ്‌ലാമി. ഹിന്ദു-മുസ്‌ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് ഡിജിപിക്ക് പരാതി സമര്‍പ്പിച്ചത്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് ആരോപിച്ച് അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് പരാതി. വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും സ്പര്‍ധയും വളർത്തുമെന്നും അബ്ദുള്ളക്കുട്ടി കലാപത്തിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.
Eng­lish sum­ma­ry: Shi­hab puko­tur filed com­plaint against AP Abullakutty
You may also like this video:

Exit mobile version