മധ്യപ്രദേശില്‍ മോഹന്‍ യാദവിന് മുഖ്യമന്ത്രിസ്ഥാനം നല്‍കിയ മുന്‍ മുഖ്യമന്ത്രി ശിവരാജ്ചൗഹാന്‍ കേന്ദ്രത്തിലെക്കില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒരു റോളും ഡല്‍ഹിയില്‍ പോയി എടുക്കുന്നില്ലെന്ന നിലപാടിലുമാണ് അദ്ദേഹം. മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് മോഹന്‍യാദവ് എത്തിയതോടെ മോഡി സര്‍ക്കാരില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനത്തേക്ക് ചൗഹാന്‍ എത്തുമെന്നാണ് പറഞുകേട്ടിരുന്നത്.
ബിജെപി കേന്ദ്ര നേതൃത്വം ഇഇതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇത്തരം അനുമാനങ്ങള്‍ക്ക് വിരാമിട്ട് ചൗഹാന്‍ മാധ്യമങ്ങളെ കണ്ട് താന്‍ഡല്‍ഹിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായതിന്റെ അനുഭവത്തകുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തകിച്ചും സന്തോഷവാനാണെന്നും, കുടുതല്‍ സംതൃപ്തിയോടെയാണ് പോകുന്നതെന്നും വ്യക്തമാക്കി. വീണ്ടും ബിജെപി സര്‍ക്കാര്‍ രൂപികരിച്ചതില്‍ ഏറെ ആഹ്ലാദിക്കുന്നതായും ചൗഹാന്‍ വ്യക്തമാക്കി.
ക്ഷേത്രനഗരമായ ഉജ്ജയിനിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ മോഹൻ യാദവിനെ മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി തിരഞ്ഞെടുത്തു, എണ്ണത്തിൽ ശക്തമായ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) വീണ്ടും വിശ്വാസം അർപ്പിക്കുകയും ചൗഹാനെ അഞ്ചാം തവണയും അധികാരത്തിലെത്താനുള്ള റെക്കോർഡ് നിഷേധിക്കുകയും ചെയ്തിരിക്കുകയാണ് ബിജെപി .
English Summary:
Shivraj Chauhan told the BJP leadership that he will not go to the Centre
You may also lik this video: