Site iconSite icon Janayugom Online

“ഷോക്കായിപ്പോയി”: കിച്ച സുധീപ് ബിജെപിയ്ക്ക് പിന്തുണ നല്‍കിയതില്‍ പ്രതികരിച്ച് നടൻ പ്രകാശ് രാജ്

prakashrajprakashraj

അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി നടൻ പ്രകാശ് രാജ്. ബുധനാഴ്‌ച ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച സുദീപ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചു.

“കിച്ച സുദീപിന്റെ പ്രസ്താവന എന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു”, സംഭവത്തില്‍ പ്രകാശ് രാജ് പ്രതികരിച്ചു. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരുവിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട സുദീപ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ നേരത്തെ തള്ളിയിരുന്നു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ തന്റെ “ഗോഡ്ഫാദർ” എന്ന് വിശേഷിപ്പിച്ച സുദീപ്, ഏത് പാർട്ടിയിൽ ആയിരുന്നാലും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

Eng­lish Sum­ma­ry: “Shocked”: Actor Prakash Raj reacts to Kicha Sudeep­’s sup­port for BJP

You may also like this video

Exit mobile version