Site iconSite icon Janayugom Online

നെന്മാറ ഇരട്ട കൊലപാതക കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ; ചെന്താമര സജിതയെ കൊലപ്പെടുത്തിയത് അന്ധവിശ്വാസം മൂലം

നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ പ്രതി ചെന്താമര കൊലപ്പെടുത്തിയത് അന്ധവിശ്വാസം മൂലമെന്ന് നാട്ടുകാർ . ചെന്താമരയുടെ കുടുംബ ബന്ധം തകർത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യൻ പ്രവചിച്ചതാണ് കൊലപാതത്തിലേക്ക് നയിച്ചത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. സജിതയെ കൂടാതെ അയൽപക്കത്തെ മറ്റ് സ്ത്രീകളെയും ചെന്താമരക്ക് സംശയമുണ്ടായിരുന്നു. 

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തായി . സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണത്തിന് കാരണമായത്. 

Exit mobile version