Site iconSite icon Janayugom Online

ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിൽ, ഒരു പ്രാദേശിക പോലീസ് ഉദ്യോഗസ്ഥയുടെ മകൻ പഴയ സർവീസ് തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. അക്രമം നടത്തിയ വിദ്യാർത്ഥിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവർ സർവകലാശാലയിലെ വിദ്യാർഥികളല്ലെന്ന് പോലീസ് അറിയിച്ചു.

ഫീനിക്സ് ഇക്നർ(20) എന്ന വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. ഇയാൾ ഫ്ലോറിഡ സർവകലാശാലയിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ ഫീനിക്സ് ഇക്നർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ആക്രമണത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായി അപലപിച്ചു. വെടിവയ്പ്പ് ഭീകരവും ഭയാനകവുമായിരുന്നു എന്നാണ് പ്രസിഡന്റ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

Exit mobile version