Site iconSite icon Janayugom Online

അമേരിക്കയിൽ കാർണിവൽ പരേഡിനിടെ വെടിവെപ്പ്; ആറ് പേർക്ക് പരിക്ക്

അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന കാർണിവൽ പരേഡിനിടെയുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ക്ലിന്റൺ നഗരത്തിൽ ‘മാർഡി ഗ്രാസ്’ ആഘോഷങ്ങൾക്കിടെയാണ് സംഭവം. കോടതി സമുച്ചയത്തിന് സമീപം വെടിയൊച്ച കേട്ടതോടെ ആഘോഷങ്ങൾ പെട്ടെന്ന് നിർത്തിവെക്കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിനായി തെരച്ചിൽ തുടരുകയാണ്.

ലൂയിസിയാന സ്റ്റേറ്റ് പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗൺ വയലൻസ് ആർക്കൈവ്‌സിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇരുപത്തിനാലാമത്തെ ‘മാസ് ഷൂട്ടിംഗ്’ ആണിത്. 

Exit mobile version