
അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന കാർണിവൽ പരേഡിനിടെയുണ്ടായ വെടിവെപ്പിൽ ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ക്ലിന്റൺ നഗരത്തിൽ ‘മാർഡി ഗ്രാസ്’ ആഘോഷങ്ങൾക്കിടെയാണ് സംഭവം. കോടതി സമുച്ചയത്തിന് സമീപം വെടിയൊച്ച കേട്ടതോടെ ആഘോഷങ്ങൾ പെട്ടെന്ന് നിർത്തിവെക്കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിനായി തെരച്ചിൽ തുടരുകയാണ്.
ലൂയിസിയാന സ്റ്റേറ്റ് പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗൺ വയലൻസ് ആർക്കൈവ്‌സിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇരുപത്തിനാലാമത്തെ ‘മാസ് ഷൂട്ടിംഗ്’ ആണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.