Site icon Janayugom Online

യാത്ര ഒഴിവാക്കി ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

സുരേഷ് ചൈത്രം

ഉത്സവ സീസണില്‍ അനാവശ്യ യാത്രകള്‍ നടത്തി കോവിഡ് മഹാമാരിയുടെ ആക്കം കൂട്ടരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഉത്സവ സീസണിലേയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. യാത്രകള്‍ ഒഴിവാക്കി പരമാവധി ഓണ്‍ലൈന്‍ വിപണികളിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശത്തില്‍ പറയുന്നു. ജനങ്ങള്‍ ഉത്സവസീസണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

1. ഓണ്‍ലൈന്‍ വിപണികളെ ആശ്രയിച്ച് സാധനങ്ങള്‍ വാങ്ങുക, യാത്ര പരമാവധി ഒഴികാക്കുക.

2. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക.

3. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക.

4. അവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുക.

5. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. കോവിഡ് മാനദണ്ഡങ്ങള്‍ ഇവിടെ ഉറപ്പായും പാലിച്ചിരിക്കണം

6. മാളുകളിലും മാര്‍ക്കറ്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍

 

Eng­lish Sum­ma­ry: Shop Online to avoid trav­el, Cen­ter says

 

You may like this video also

Exit mobile version