Site icon Janayugom Online

600 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 14കാരനെ കടയുടമ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഉത്തർപ്രദേശില്‍ പലചരക്ക് കടയിൽ നിന്ന് 600 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 14 വയസ്സുള്ള ദലിത് ബാലനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഷാജഹാൻപൂർ ജില്ലയിലാണ് സംഭവം. പ്രദേശവാസികളാണ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടപടിയെടുക്കുകയായിരുന്നു. ഐപിസി സെക്ഷൻ 323 പ്രകാരവും എസ്‌സി/ എസ്ടി നിയമപ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

കടയുടമായ മുകേഷ് കുമാര്‍ കുട്ടിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. താന്‍ നിരപരാധിയാണെന്ന് കുട്ടി അയാളോട് അപേക്ഷിച്ച് പറയും. പക്ഷെ അയാൾ വീട് മുഴുവൻ പരതി കുട്ടി പണം തട്ടിയെടുത്തു എന്ന് പറയുകയും. തൂണിൽ കെട്ടിയിട്ട് മർദിച്ച ശേഷം കള്ളനെന്ന് വിളിച്ച് ആക്രോശിച്ചുവെന്നും കുട്ടി പറഞ്ഞു. പിന്നീട് കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Eng­lish Summary:Shopkeeper tied 14-year-old to pole and beat him up for alleged­ly steal­ing Rs 600
You may also like this video

Exit mobile version