Site iconSite icon Janayugom Online

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ് നാട് സ്വദേശികളുടെ കുടുംബത്തിന് മുന്നു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ് നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥന സര്‍ക്കാര്‍. മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സേലംസ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രാക്കിലെ മാലിന്യം പെറുക്കുന്നതിനിടെ മരിച്ചത്.തമിഴ് നാട് സര്‍ക്കാരും റെയില്‍വേയും കുടുംബത്തിന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ ശനിയാഴ്ച കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചായിരുന്നു അപകടം.

Shornur train acci­dent; Ker­ala has announced finan­cial assis­tance of three lakhs each to the fam­i­lies of natives of Tamil Nadu

Exit mobile version