Site icon Janayugom Online

ന​ടു​റോ​ഡി​ൽ വെ​ടി​വ​യ്പ്പ്; സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പരിക്ക്

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ടു​റോ​ഡി​ൽ വെ​ടി​വ​യ്പ്പ്. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ സു​ഭാ​ഷ് ന​ഗ​റി​ലാ​ണ് സം​ഭ​വം. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് ആ​ക്ര​മി സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി വെ​ടി​വ​ച്ച​ത്. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ ആ​ക്ര​മി സം​ഘം 10 പ്രാ​വ​ശ്യം നിറയൊഴിച്ചു.

കേ​ശോ​പു​ർ മാ​ണ്ഡി​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ അ​ജ​യ് ചൗ​ധ​രി, സ​ഹോ​ദ​ര​ൻ ജ​സ്സ ചൗ​ധ​ർ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​ക്ര​മ​ണ​ത്തിന്റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ആ​ക്ര​മി​ക​ളെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തുടരുകയാണ്.

Eng­lish summary;shot On road; Injury to brothers

You may also like this video;

Exit mobile version