Site icon Janayugom Online

അഫ്ഗാൻ പൗരൻമാരെ അഭയാർത്ഥികളായി പരിഗണിക്കണം; ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ തിരിച്ചുവരവിനെ തുടർന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറുവാൻ ആഗ്രഹിക്കുന്ന എല്ലാ അഫ്ഗാൻ പൗരന്മാരെയും അഭയാർത്ഥികളായി പരിഗണിക്കണമെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

അഫ്ഗാനിലെ പൗരന്മാരോട് മാനവികതയുടെയും മതനിരപേക്ഷതയുടെയും അടിസ്ഥാനത്തിൽ ഉത്തരവാദിത്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു തന്ത്രം രൂപീകരിക്കണം.

അഫ്ഗാനിൽ ഇപ്പോൾ താമസിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതിനായിരിക്കണം മുഖ്യ പരിഗണന. അവിടെ നിലവിലുള്ള സാഹചര്യങ്ങളും സ്ഥിതിഗതികളും സൂക്ഷ്മമായി നിരീക്ഷിക്കണം. അന്താരാഷ്ട്രതലത്തിലുള്ള ഇന്ത്യയുടെ സ്ഥാനത്തിന്റെയും തെക്കേ ഏഷ്യയിലെ പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ മതം പരിഗണിക്കാതെ എല്ലാവരെയും അഭയാർത്ഥികളായി അംഗീകരിക്കണം.

മാനുഷിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വ്യക്തികളോടും സഹാനുഭൂതി പ്രകടിപ്പിക്കുകയെന്നതായിരിക്കണം നമ്മുടെ നിലപാട്. കൂടാതെ ഇന്ത്യയിലുള്ള മുഴുവൻ അഫ്ഗാൻ പൗരന്മാരുടെയും വിസാകാലാവധി നീട്ടി നല്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: should con­sid­er Afghan cit­i­zen as refugee; Binoy Viswam writes let­ter to PM

You may like this video also

Exit mobile version