ചെമ്മരുതംകാടു ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടാനുബന്ധിച്ച് ‘ശ്രീ ഭഗവതി’ ഓഡിയോ ഗാനം പ്രകാശനം ചെയ്‌തു .ക്ഷേത്ര കൺവീനർ എസ് സദാശിവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്‌സ്ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധി പ്രകാശനം നിർവഹിച്ചു.
ഗാനത്തിന് സതീഷ് തൃപ്പരപ്പ് ഗാനരചനയും ശിവൻ ഭാവന സംഗീതവും നിർവഹിച്ചു. അനിൽ ഭാസ്‌ക്കർ, സ്വര സാഗർ, അജീഷ് എ എൽ, സുചിത്ര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.അഡ്വ ജയശീലൻ, എസ് സതീഷ് ചന്ദ്രകുമാർ, കുഴിത്തുറ ജി ശ്രീകുമാർ, കുഴിത്തുറ ജയാമോഹൻ, സി എസ് ശേഖർ,ടി ബെനറ്റ് രാജ്, എം കൃഷ്ണരാജൻ, എം നിജേഷ് തുടങ്ങിയവർ പ്രകാശന പങ്കെടുത്തു.

