Site iconSite icon Janayugom Online

ചരിത്രത്തിലേക്ക് നടന്നു കയറി ശുഭാംശു ശുക്ല; ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി

ചരിത്രത്തിലേക്ക് നടന്നു കയറി ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. 18 ദിവസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തോട് യാത്ര പറഞ്ഞ് ആക്‌സിയം 4 ദൈത്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയും മറ്റ് ബഹിരാകാശ യാത്രികരും. ബഹിരാകാശ നിലയവും പേടകവുമായുള്ള ബന്ധം വേർപ്പെടുത്തുന്ന അൺഡോക്കിങ് വിജയകരം. ഇന്ത്യൻ സമയം പകൽ 4.45 ഓടെ നാലംഗ സംഘം കയറിയ സ്‌പേസ്‌ എക്‌സിന്റെ റെ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു.

 

ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. നാളെ ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് ഭൂമിയിലെത്തും. കാലിഫോർണിയക്കടുത്തുള്ള പസഫിക് സമുദ്രത്തിലായിരിക്കും നാലംഗ സംഘത്തെ വഹിക്കുന്ന സ്‌പേസ്‌ എക്‌സിന്റെ ഫാൽക്കൺ 9 പേടകം സ്‌പ്ലാഷ് ഡൗൺ ചെയ്യുക. ബഹിരാകാശ നിലയത്തില്‍ നിന്നും വേർപെട്ട് യാത്ര ആരംഭിക്കുന്ന ഡ്രാഗണ്‍ പേടകം ഏകദേശം ഇരുപത്തി രണ്ടര മണിക്കൂർ സമയമെടുത്താണ് ഭൂമിയിലെത്തുക.

 

 

ജൂൺ 26‑നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്.

Exit mobile version