Site iconSite icon Janayugom Online

ഇരട്ട സെഞ്ചുറിയുമായി ശുഭ്മന്‍ ഗില്‍

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേട്ടവുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. 131 ഓവറില്‍ ആറ് വിക്കറ്റിന് 518 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയാണ് ടീം ഇന്ത്യയുടെ വരവ്. നിലവില്‍ പുറത്താകാതെ 341 ബോളില്‍ 234 റണ്‍സാണ് ഗില്‍ നേടിയിരിക്കുന്നത്. 311 ബോളിലാണ് ഇരട്ട സെഞ്ചുറി നേട്ടം. 

രണ്ടാം ദിനം രവീന്ദ്ര ജഡേജക്കൊപ്പമാണ് ഗില്‍ ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യദിനം അഞ്ച് വിക്കറ്റിന് 310 റണ്‍സ് ഇന്ത്യയെടുത്തിരുന്നു. 137 ബോളില്‍ 89 റണ്‍സെടുത്താണ് ജഡേജ പുറത്തായത്. ആദ്യ ദിനം യശസ്വി ജയ്‌സ്വാള്‍ 107 ബോളില്‍ 87 റണ്‍സെടുത്തിരുന്നു. 87 ബോളില്‍ 30 റണ്‍സായി വാഷിങ്ടണ്‍ സുന്ദര്‍ ഗില്ലിന് ഒപ്പമുണ്ട്. ആദ്യ ടെസ്റ്റിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റ് നേടിയത്. ബ്രൈഡന്‍ കാഴ്‌സ്, ജോഷ് ടങ്, ബെന്‍ സ്‌റ്റോക്‌സ്, ഷൊഹൈബ് ബഷിര്‍ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

Exit mobile version