പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90-ാം വയസ്സിൽ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈകീട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ബെനഗൽ ചികിത്സയിലായിരുന്നു. ഡിസംബർ 14നാണ് ബെനഗൽ 90ാം പിറന്നാൾ ആഘോഷിച്ചത്.
സംസ്‌ക്കാരം പിന്നീട്. 1962‑ൽ ഘർ ബേത്ത ഗംഗ എന്ന ഗുജറാത്തി ഡോക്യുമെന്ററി ചിത്രത്തിലൂടെയാണ് ബെനഗൽ തന്റെ കരിയർ ആരംഭിച്ചത്. അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) എന്നീ ചിത്രങ്ങളിലൂടെയും അദ്ദേഹം പ്രശസ്തനായിരുന്നു.