Site iconSite icon Janayugom Online

നികുതി വിഹിതം;കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ

siddaramaiahsiddaramaiah

സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ കര്‍ണാടക രംഗത്ത്. മോഡി സര്‍ക്കാര്‍ സംസ്ഥാനത്തോട് അനിതീ കാട്ടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ, സംസ്ഥാന രൂപീകരണ ദിനമായ ഇന്നലെ ശ്രീകണ്ഠീരവ മൈതാനിയില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു. 

രാജ്യത്ത് മഹരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ നികുതി വിഹിതം കേന്ദ്രത്തിന് നല്‍കുന്നത് സംസ്ഥാനമാണ്. എന്നാല്‍ അര്‍ഹമായ വിഹിതം നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. യാതൊരു ന്യായീകരണവുമില്ലാതെയാണ് നികുതി വിഹിതം വെട്ടിക്കുറച്ചിരിക്കുന്നത്. പ്രതിവര്‍ഷം നാല് ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിലേക്ക് നികുതിയായി നല്‍കുന്നത്. എന്നാല്‍ 60,000 കോടി വരെയാണ് വിഹിതമായി സംസ്ഥാനത്തിന് അനുവദിക്കുന്നത്. കടുത്ത അനിതീയാണ് കേന്ദ്രംകാട്ടുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ തിരിച്ചറിയണം. 

കേന്ദ്രം പ്രതിപക്ഷ സംസ്ഥാനങ്ങളോട് കാട്ടുന്ന വിവേചനത്തിന്റെ നേര്‍ ചിത്രമാണ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കുന്നതിന് പകരം വിവേചനനയം അന്യായമാണ്. നികുതി വിഹിതം അനുവദിക്കുന്നതില്‍ അയല്‍ സംസ്ഥാനമായ കേരളത്തോടും വിവേചനപരമായാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്.
പശുവില്‍ നിന്ന് മുഴുവന്‍ പാലും കറന്നെടുക്കുന്ന രീതിയാണ് മോഡി സര്‍ക്കാരിന്റേത്. പശുക്കിടാവിന് വേണ്ട പാല് അവശേഷിപ്പിക്കാനുള്ള സാമാന്യ നീതിബോധം പോലും കേന്ദ്ര സര്‍ക്കാരിനില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനിതീക്കെതിരെ സംസ്ഥാനം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. ജാതി- മത പരിഗണനയില്ലാതെ എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സിദ്ധരാമയ്യ പറഞ്ഞു. 

Exit mobile version