Site iconSite icon Janayugom Online

സിദ്ധരാമയ്യ സ്ഥാനമൊഴിയും ; ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഏറെ നാളത്തെ അനിശ്ചിതങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ട് കർണാടകയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. രണ്ടരവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന കോൺഗ്രസ് ഹൈക്കമാന്റ് നിർദേശം സിദ്ധരാമയ്യ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് ഡി കെ ശിവകുമാറിന് അധികാരത്തിലേക്ക് വഴിതുറന്നത് . 

ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിനു ലഭിച്ചേക്കും . 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.

Exit mobile version