പഞ്ചാബിലെ ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസാവാലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗുണ്ടകളായ ജഗ്രുപ് സിങ് രൂപയും മൻപ്രീത് സിങ്ങും (മന്നു കുസ്സ) പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. അമൃത്സറില്‍വച്ചുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു വാർത്താ ചാനലിന്റെ ക്യാമറാമാന് വലതു കാലിൽ വെടിയേറ്റു. ഏറ്റുമുട്ടല്‍ ആരംഭിച്ച് കുറച്ച് സമയം പിന്നിട്ടപ്പോഴേയ്ക്കും ജഗ്രൂപ്പ് കൊല്ലപ്പെട്ടു. എന്നാല്‍ നാല് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാല് മണിയോടെയാണ് മന്‍പ്രീത് സിങ്ങ് കൊല്ലപ്പെട്ടത്. അമൃത്സറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഭാക്ന ഗ്രാമത്തില്‍വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു എകെ-47 തോക്ക്, നിരവധി തിരകള്‍ എന്നിവ സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി.
ഉച്ചയോടെയാണ് ഇവരെ പിടികൂടിയത്. സംഘത്തില്‍പ്പെട്ട ദീപക് മുണ്ടി എന്നയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. സിദ്ദു മൂസവാല (ശുഭ്ദീപ് സിങ് സിദ്ദു28) മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപമാണ് വെടിയേറ്റ് മരിച്ചത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാതലവൻ ഗോൾഡി ബ്രാർ (സതീന്ദർജിത് സിങ്) ഫെയ്‌സ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
English Summary: Siddhu Moosawala murder: Two accused were killed in a four-hour long encounter
You may like this video also