Site icon Janayugom Online

ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹ്മ്മദിന് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്

ശുചീകരണ രംഗത്ത് നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്, ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ് മ്മദിന്, ഭാരത സര്‍ക്കാര്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് സമ്മാനിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍, കിങ്ങ്ഡം ഓഫ് സൗദി അറേബ്യയിലെ, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇക്കൊല്ലം മധ്യേഷ്യയിലെ നാല് ഇന്ത്യാക്കാര്‍ക്കാണ് പ്രസ്തുത അവാര്‍ഡ് ലഭിച്ചതെങ്കിലും സൗദി അറേബ്യയില്‍ അവാര്‍ഡ് ലഭിച്ച ഏക വ്യക്തി ഡോ. സിദ്ദീഖ് അഹ്മ്മദാണ്.

പ്രവാസി  ഭാരതീയ ദിവസിനോടനുബന്ധിച്ച് എല്ലാവര്‍ഷവും രാഷ്ട്രപതിയാണ് പ്രസ്തുത അവാര്‍ഡ് സമ്മാനിക്കുന്നത്. പക്ഷേ കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവാസി ഭാരീത ദിവസ്, ചടങ്ങുകള്‍ ഇല്ലാതെയാണ് ആചരിക്കുന്നത്.

You may also like this video:

Exit mobile version