Site iconSite icon Janayugom Online

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; ‘കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം’

ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതി പരാതികാരിയേയോ മറ്റ് കേസുമായി ബന്ധപ്പെട്ട് ആരെയാം കാണാൻ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണിൽ ബന്ധപ്പടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്. നിള തിയറ്ററിൽ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിന് ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസിൽ സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീം കോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.

Exit mobile version