ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികളും റിമാന്‍ഡില്‍. അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ട സാഹചര്യത്തില്‍ പ്രതികള്‍ക്കായി പൊലീസ് നാളെ വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും. ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും തുടരേണ്ട സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.
ചെന്നൈയില്‍ നിന്ന് പിടിയിലായ ഷിബിസിയെയും ഫറ്ഫാനയെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പൊലീസ് ഉന്നയിച്ചെങ്കിലും മജിസ്ട്രേറ്റ് അനുവദിച്ചില്ല. കേസിലെ കൂട്ട് പ്രതിയായ ആഷിഖിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും പാലക്കാട്ടുമാടക്കം കൂടുതല്‍ ഇടങ്ങളില്‍ ഇനിയും തെളിവെടുപ്പ് നടക്കാനുണ്ട്.
ഇതിനിടെ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണുള്‍പ്പെടെയുള്ളവ ഇനിയും കണ്ടെടുക്കാനുണ്ട്. തുടര്‍ തെളിവെടുപ്പിനായി ഷിബിലിയേയും, ഫര്‍ഹാനയേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലടക്കം പ്രതികളെ എത്തിച്ചാണ് തെളിവ് ശേഖരിക്കുക.
അതേസമയം തിരുവനന്തപുരം ജില്ലയുള്‍പ്പെടെ ഏഴോളം സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
english summary; Siddique murder; The accused are in remand
you may also like this video;