Site icon Janayugom Online

സിദ്ധു മൂസേവാലയുടെ കൊലയാളി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

ഗായകനും പഞ്ചാബി കോണ്‍ഗ്രസ് നേതാവുമായി സിദ്ധു മുസേവാലയുടെ കൊല കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ടിനു എന്നറിയപ്പെടുന്ന ദീപക് ആണ് രക്ഷപ്പെട്ടത്. അന്വേഷണ ഏജന്‍സി ഇയാളെ കൊണ്ടുപോകുന്നതിനിടെയാണ് ഇന്നലെ ഇയാള്‍ രക്ഷപ്പെട്ടത്. 

സിദ്ധുമൂസേവാലയുടെ കൊലപാതകത്തിലെ ആസൂത്രകനും അധോലോക കുറ്റവാളിയുമായ ലോറന്‍സ് വൈഷ്‌ണോയിയുടെ അുടത്തയാളാണ് രക്ഷപ്പട്ട ദീപക്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 15 പേരില്‍ ഒരാളാണ് ദീപക്. 

മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന് പിറ്റേദിവസം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുവച്ചുതന്നെ സിദ്ധു മൂസേവാല മരിച്ചു.

Eng­lish Summary:Sidhu Moose­wala’s killer escaped from police custody
You may also like this video

Exit mobile version