Site iconSite icon Janayugom Online

രാജ്യത്തും കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്: 2,503 പുതിയ കേസുകള്‍ മാത്രം

New Delhi: Pedestrians wear protective masks, in wake of the deadly novel coronavirus, at Khan Market in New Delhi, Friday, March 6, 2020. (PTI Photo/Arun Sharma)(PTI06-03-2020_000137B)

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2,503 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 2020 മെയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞകണക്കാണിത്. അതേസമയം സജീവ കേസുകൾ 36,168 ആയി. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,29,93,494 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.

27 പുതിയ മരണങ്ങള്‍കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,15,877 ആയി. സജീവ കേസുകളിൽ മൊത്തം രോഗബാധയുടെ 0.08 ശതമാനം ഉൾപ്പെടുന്നു. അതേസമയം ദേശീയ രോഗമുക്തി നിരക്ക് 98.72 ശതമാനമായി മെച്ചപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണം 4,24,41,449 ആയി. മരണനിരക്ക് 1.20 ശതമാനമായും രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.47 ശതമാനവും രേഖപ്പെടുത്തി. ഇതുവരെ 77.90 കോടി ടെസ്റ്റുകൾ നടത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,32,232 ടെസ്റ്റുകൾ നടത്തി.

2020 ഓഗസ്റ്റ് 7‑ന് 20 ലക്ഷം, ഓഗസ്റ്റ് 23‑ന് 30 ലക്ഷം, സെപ്റ്റംബർ 5‑ന് 40 ലക്ഷം, സെപ്റ്റംബർ 16‑ന് 50 ലക്ഷം എന്നിങ്ങനെയായിരുന്നു ഇന്ത്യയിലെ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബർ 28‑ന് ഇത് 60 ലക്ഷം, ഒക്ടോബർ 11‑ന് 70 ലക്ഷം എന്നിങ്ങനെയുമാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 29 ന് 80 ലക്ഷം, നവംബർ 20 ന് 90 ലക്ഷം എന്നിങ്ങനെ രേഖപ്പെടുത്തിയ കോവിഡ് കണക്കുകള്‍ ഡിസംബർ 19 ആയപ്പോഴേക്കും ഒരു കോടി കടന്നു. കഴിഞ്ഞ വർഷം മെയ് 4 ന് രാജ്യം രണ്ട് കോടിയും ജൂൺ 23 ന് മൂന്ന് കോടിയും എന്ന അതി ഭീകരമായ കണക്കുകളും കോവിഡ് കേസുകളില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Sig­nif­i­cant decrease in covid cas­es in the coun­try: 2,503 new cases

You may like this video also

Exit mobile version